പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. സർക്കാരിന്റെ ഭാഗത്ത് നിന്ന് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാവണമെന്നും തനിക്ക് 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഹർഷിനയുടെ ആവശ്യം. തന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം വീണ്ടും ആരംഭിക്കുമെന്ന്
ഹര്‍ഷിന വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേസില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഹര്‍ഷിനയ്ക്ക് 2 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു.
‘എന്റെ ജീവിതം തീര്‍ന്നുവെന്ന് വിചാരിച്ചതാണ്. എന്റെ കഷ്ടതയ്ക്ക് മന്ത്രി പ്രഖ്യാപിച്ചത് വെറും 2 ലക്ഷം രൂപയാണ്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട ആളുകളില്‍ ആരുടേയെങ്കിലും വയറ്റില്‍ അഞ്ച് ദിവസം ഈ കത്രിക കിടന്നിരുന്നെങ്കില്‍ എത്ര രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന് അവര്‍ തന്നെ പറയട്ടെ.’ ഹര്‍ഷിന പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ഷിന പറഞ്ഞു.