Kerala News

വന്ദേ ഭാരത് ഫ്ലാഗ് ഓഫ് 25-ന്; യാത്രയുടെ കോച്ചുകള്‍, സമയക്രമം എന്നിവ തയാറായി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയുടെ സമയക്രമവും നിരക്കും പുറത്ത്. ഏപ്രില്‍ 25-ാം തീയതിയാണ് ആദ്യ യാത്ര. പുലര്‍ച്ചെ 5.10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രിയും യാത്ര ചെയ്തേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

പുലര്‍ച്ചെ 5.10-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ച തിരിഞ്ഞ് 12.10-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രണ്ട് മണിക്കാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. 12 എക്കോണമി കോച്ചും രണ്ട് എക്സിക്യൂട്ടിവ് കോച്ചുമായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. എക്കോണമി കോച്ചില്‍ 78 സീറ്റുകളും എക്സിക്യൂട്ടിവില്‍ 54 സീറ്റുകളും ഉണ്ട്.

എക്കോണമി കോച്ചില്‍ ഭക്ഷണം ഉള്‍പ്പടെ 1,400 രൂപയാണ് നിരക്ക്. എക്സിക്യൂട്ടിവ് കോച്ചില്‍ 2,400 രൂപയും. ട്രെയിനിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള ഓരോ കോച്ചുകളും ഉണ്ടായിരിക്കും. ഇതിന്റെ നിരക്ക് സംബന്ധിച്ച് വ്യക്തത ലഭ്യമായിട്ടില്ല.

വന്ദേ ഭാരതിന്റെ തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കൊച്ചുവേളിയില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ ഇന്നലെ രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.

7 മണിക്കൂര്‍ 10 മിനിട്ട് സമയമെടുത്ത് ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. 50 മിനിറ്റാണ് തിരുവനന്തപുരം – കൊല്ലം യാത്രയ്ക്ക് എടുത്തത്. 7.25-ന് വന്ദേ ഭാരത് എക്‌സ്പ്രസ് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് ട്രയല്‍റണ്ണില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം – കോട്ടയം യാത്രയ്‌ക്കെടുത്തത്.

കോട്ടയത്തുനിന്ന് 7.30-ന് യാത്രതിരിച്ച വന്ദേഭാരത് 8.30-ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം – എറണാകുളം യാത്രയ്ക്കെടുത്തത്. 9.37-ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തി. ഒരു മിനിറ്റ് മാത്രം തൃശൂരില്‍ നിര്‍ത്തിയ ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് യാത്രതിരിച്ചു.

4 മണിക്കൂര്‍ 20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താന്‍ എടുത്തത്. തൂശ്ശൂരില്‍നിന്ന് 9.38-ന് യാത്രതിരിച്ച തീവണ്ടി 11.17-ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!