Kerala News

കേരള കോൺഗ്രസ് ജോസഫ് വിഭാഗം വീണ്ടും പിളർപ്പിലേക്ക്; ജോണി നെല്ലൂർ പാർട്ടി വിട്ടു

കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്. മുതിർന്ന നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. ബി ജെപി പിന്തുണയിൽ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് ജോണി നെല്ലൂര്‍.

ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരും പുതിയ പാര്‍ട്ടി തലപ്പത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാഷണലിസ്റ്റ് പ്രോഗസ്സീവ് പാര്‍ട്ടി (എന്‍പിപി) എന്നാകും പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി പുതിയ പാര്‍ട്ടി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പ്രഖ്യാപിക്കാന്‍ തീരുമാനമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!