National News

താന്‍ ഇപ്പോളും ബിജെപി നിയമസഭാംഗം; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് സൂചന

തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് വീണ്ടും ബി ജെ പി യിലേക്ക് എന്ന് സൂചന. താൻ ഇപ്പോളും ബി ജെ പി നിയമസഭാ അംഗമാണെന്നും മിത് ഷായെയും പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദയെയും നേരില്‍ കണ്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മുകുള്‍ റോയ് പറഞ്ഞു. ടി എം സി യുടെ സ്ഥാപക അംഗമായ മുകുൾ റോയ് 2017- ൽ ബി ജെ പി യിലേക്ക് മാറിയിരുന്നു ശേഷം, 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. എന്നാല്‍ അദ്ദേഹം ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയെങ്കിലും നിയമ സഭാ അംഗത്വം രാജി വെച്ചിരുന്നില്ല.

ഇനി ഒരിക്കലും ടി എം സി യുമായി സഹകരിക്കില്ലെന്ന് മുകുൾ റോയ് പറഞ്ഞു.
‘കുറച്ചുകാലമായി തനിക്ക് സുഖമില്ലായിരുന്നു. അതിനാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുഖപ്പെട്ടതിനാല്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. ഞാനൊരു ബിജെപി നിയമസഭാംഗമാണ്. എനിക്ക് ബിജെപിക്കൊപ്പം നില്‍ക്കണം. പാര്‍ട്ടി ഇവിടെ താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അമിത് ഷായെ കാണാനും ജെ പി നദ്ദയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്’, അദ്ദേഹം പറഞ്ഞു. കൂടാതെ റോയിയുടെ മകന്‍ ശുഭര്‍ഗ്ഷുവിനോട് ബിജെപിയില്‍ ചേരണമെന്നും അത് വളരെ അനുയോജ്യമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം ഉപദേശം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!