Kerala News

സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണത്തിൽ; ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ കീശ കാലിയാകും

സംസ്ഥാനത്തെ റോഡുകൾ ഇന്ന് മുതൽ മോട്ടർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിൽ. കുറ്റകൃത്യങ്ങള്‍ സ്വയംകണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകള്‍ വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തിക്കും. ഇനി മുതൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കീശ കീറും. ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. ഇതൊഴിവാക്കുകയാണ് ലക്ഷ്യം.

പാലിക്കേണ്ട നിയമങ്ങൾ:

  • റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായുള്ള വെള്ള, മഞ്ഞ വരകള്‍ മുറിച്ചുകടക്കരുത്
  • ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറായി പരിഗണിക്കണം
  • ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം
  • ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാര്‍ക്കിങ് പാടില്ല

അനുവദനീയ വേഗം

സ്‌കൂള്‍മേഖല 30 കി.മീ.

  • തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ 50 കി.മീ.

കാറുകള്‍

  • സംസ്ഥാനപാത 80 കി.മീ, • ദേശീയപാത 85 കി.മീ., • ദേശീയപാത നാലുവരി 90 കി.മീ.

ഇരുചക്രവാഹനങ്ങള്‍

  • സംസ്ഥാനപാത 50 കി.മീ., • ദേശീയപാത 60 കി.മീ., • നാലുവരി 70 കി.മീ. ബസ്, ലോറി 60 കി.മീ.

പാര്‍ക്കിങ്ങില്‍ ശ്രദ്ധിക്കാന്‍

  • പാര്‍ക്കിങ് അനുവദിച്ച സ്ഥലങ്ങളില്‍മാത്രം
  • നോ പാര്‍ക്കിങ് ബോര്‍ഡില്ലെന്നുകരുതി എല്ലായിടത്തും പാര്‍ക്കിങ് അനുവദനീയമല്ല
  • വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തില്ലെങ്കിലും റോഡില്‍ നിര്‍ത്തിയാല്‍ പാര്‍ക്കിങ്ങായി പരിഗണിക്കും

തുടര്‍ച്ചയായ വെള്ളവര

ഡ്രൈവിങ് റെഗുലേഷന്‍സിലാണ് റോഡ് മാര്‍ക്കിങ്ങുകള്‍ പാലിക്കണമെന്ന നിര്‍ദേശമുള്ളത്. ഓവര്‍ടേക്ക് ചെയ്യുന്നത് അപകടമുണ്ടാക്കാന്‍ ഇടയുള്ള ഭാഗങ്ങളിലാണ് തുടര്‍ച്ചയായ വെള്ളവര ഇടുന്നത്. ഏഴുമീറ്ററെങ്കിലും വീതിയുള്ള റോഡുകളാണ് ഇരട്ടവരി ഗതാഗതത്തിന് വേണ്ടി വെള്ളവര ഇട്ട് വേര്‍തിരിക്കുന്നത്. ഒരുവശത്ത് പരമാവധി മൂന്നരമീറ്റര്‍ വീതി ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ബസ് ബേ ഇല്ലാത്ത, സ്റ്റോപ്പുകള്‍ ഉള്ള സ്ഥലങ്ങളില്‍ ഇടവിട്ട വെള്ളവരയാണ് ഇടാറുള്ളത്.

പാര്‍ക്കിങ്ങില്‍ ശ്രദ്ധിക്കാന്‍

  • പാര്‍ക്കിങ് അനുവദിച്ച സ്ഥലങ്ങളില്‍മാത്രം
  • നോ പാര്‍ക്കിങ് ബോര്‍ഡില്ലെന്നുകരുതി എല്ലായിടത്തും പാര്‍ക്കിങ് അനുവദനീയമല്ല
  • വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തില്ലെങ്കിലും റോഡില്‍ നിര്‍ത്തിയാല്‍ പാര്‍ക്കിങ്ങായി പരിഗണിക്കും
  • വളവുകള്‍, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ്ങ് പാടില്ല.

പിഴ

ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോ പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക- 250
തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍- 250
സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍- 500
അതിവേഗം (കാര്‍)- 1500
ഇരുചക്ര വാഹനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ പേര്‍ യാത്രചെയ്യുക- 2000
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍
ആദ്യപിഴ- 2000
തുടര്‍ന്ന്- 4000
അപകടകരമായ ഓവര്‍ ടേക്കിങ്ങ്
ആദ്യപിഴ- 2000
ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000
മൂന്ന് വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍- 5000 (ബ്ലുടൂത്ത് ഹെഡ്‌സെറ്റ്, ഇയര്‍പോഡ് നിയമവിരുദ്ധം)
മഞ്ഞവര മുറിച്ചുകടന്നാല്‍ (അപകടകരമായ ഡ്രൈവിങ്ങ്), ലെയ്ന്‍ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കല്‍- 2000

ഈ പറയുന്ന നിയമങ്ങൾ ലംഘിച്ചാൽ മോട്ടോർ വകുപ്പിന് ചുവടെ പറയുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.

ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനത്തിന്റെ മോട്ടോർ വകുപ്പ് ഉടമക്ക് പിഴ സംബന്ധിച്ച വിവരങ്ങൾ മൊബൈല്‍ ഫോണ്‍ വഴിയും തപാലായും നല്‍കും. നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞാലുടന്‍ സെര്‍വറിലേക്കുപോയി അവിടെനിന്ന് പിഴയടയ്‌ക്കേണ്ട വിവരം ഉടമയ്ക്ക് എസ്.എം.എസായി അയക്കും. ഇതിനുപിന്നാലെയാണ് തപാല്‍വഴിയും ഉടമയ്ക്ക് നോട്ടീസ് അയക്കുക. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസ് വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.
വാഹനങ്ങളുടെ നമ്പറും വാഹനങ്ങളുടെ അകത്തെ ദൃശ്യങ്ങള്‍ മുന്‍വശത്തെ ഗ്ലാസിലൂടെ പകര്‍ത്താനും ക്യാമറയ്ക്കുകഴിയും. തിരക്കുള്ള സ്ഥലങ്ങളിലും സ്ഥിരം അപകടമേഖലകളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ കൈനാട്ടിയിലുള്ള ഓഫീസിലാണ് ക്യാമറകളുടെ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!