ഒരു നാടിന്റെ സംഗമ വേദിയായി മാണിക്കോത്ത് കൂടായിമ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ. വിരുന്നിനെത്തിയ എല്ലാവരെയും കൈ പിടിച്ച് സ്വീകരിച്ചിരുത്താൻ കൂടായിമയിലെ മുതിർന്നവർ ഉണ്ടായിരുന്നു.
കോവിഡ് മഹാമാരി കാലത്ത് രണ്ട് വർഷത്തോളം വീട്ടിൽ ഭീതിയോടെ അകലം പാലിച്ചിരുന്നവർ നോമ്പ് തുറയുടെ ഭാഗമായി. മഗ്‍രിബ് ബാങ്ക് വിളി ഉയർന്നതോടെ നോമ്പുതുറയ്ക്ക് തുടക്കമായി. ഇഷ്ട വിഭവങ്ങൾ കഴിച്ച് മനം നിറഞ്ഞാണ് എല്ലാവരും മടങ്ങിയത്.
നോമ്പുതുറയ്ക്ക് മുമ്പ് നടന്ന സാംസ്കാരിക സദസ്സ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി. ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, നഗരസഭാംഗങ്ങളായ ഷൈമ മണന്തല, റസിയ ഫൈസൽ, അൻവർ കായിരികണ്ടി, ചെറിയാവി സുരേഷ് ബാബു, എൻ.പി. ആതിര, എഴുത്തുകാരായ സോമൻ കടലൂർ, മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, ഖാദർ പള്ളിക്കര, സിനിമാ നടനും മിമിക്രി ആർട്ടിസ്റ്റുമായ മണിദാസ് പയ്യോളി, സംഘടനാ ഭാരവാഹികളായ എം.പി ഷിബു, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, വി.എം ഷാഹുൽ ഹമീദ്, കെ പി റാണാ പ്രതാപ്, കെ.ടി രാജ് നാരായണൻ, പടന്നയിൽ പ്രഭാകരൻ, ഡോ. രാഗേഷ് ഝാ, എ.കെ ബൈജു പ്രസംഗിച്ചു. സെക്രട്ടറി കെ.പി നന്ദു ലാൽ സ്വാഗതവും മാണിക്കോത്ത് പ്രമോദ് നന്ദിയും പറഞ്ഞു.