വാളയാറില്‍ അതിര്‍ത്തി കടന്നെത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്ന് മുതല്‍ പ്രവേശനം നല്‍കുന്നുള്ളൂ. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസ് തീരുമാനം. സംസ്ഥാനത്തിന്റെ മറ്റ് അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി.
ആദ്യ ദിനം ആര്‍ടിപിസിആര്‍ ഫലം കാര്യമായി പരിശോധിച്ചില്ലെങ്കിലും ചൊവാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പരിശോധന നടത്തിയ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ് സമുച്ചയം കേന്ദ്രീകരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനാണ് നീക്കം
അവശ്യ സര്‍വീസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ ഇളവുണ്ട്.