ആ കുഞ്ഞുങ്ങളും സന്തോഷിക്കട്ടെ എന്ന പ്രമേയത്തിൽ എം ഇ എസ് യുവജന വിഭാഗം സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന റംസാൻ റിലീഫ് പെരുന്നാൾ പുതു വസ്ത്ര വിതരണത്തിന്റെ ചാത്തമംഗലം യൂണിറ്റ് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ കെ നദീറ യൂണിറ്റ് പ്രസിഡന്റ് ഷെഫിൻ മുഹമ്മദിന് കൂപ്പൺ കൈമാറി കൈമാറി നിർവഹിച്ചു. വാർഡ് മെമ്പർ സലീന കളൻ തോട് മുഖ്യാതിഥിആയി പങ്കെടുത്തു. യൂത്ത് വിങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് അഫ്സൽ കളൻ തോട് അധ്യക്ഷത വഹിച്ചു .വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി കൂപ്പണുകൾ നൽകും. ഈ കൂപ്പണുകളും ആയി കുട്ടികൾക്ക് തെരഞ്ഞെടുത്ത വസ്ത്രശാലകളിൽ ഇഷ്ടമുള്ള വസ്ത്രം വാങ്ങാം. സഹായം ലഭിക്കുന്ന കുട്ടികളുടെ അഭിമാനത്തിന് ഭംഗം വരാത്ത തരത്തിലുള്ള ഒരു സംവിധാനമാണ് ഇത്. മുപ്പത് ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് . ചടങ്ങിൽ ആഷിക് Tp, ജഹ്ഫൽ AK, ഷുഹൈബ് P, നിയാസ് PKM , ഉവൈസ് ,റഹീസ് EM, ഫായിസ്, ഷഹീം TP
എന്നിവർ പങ്കെടുത്തു.
എം ഇ എസ് യൂത്ത് വിങ്ങ് റംസാൻ റിലീഫ് ചാത്തമംഗലം പെരുന്നാൾ പുതു വസ്ത്ര വിതരണം നടത്തി

