കോഴിക്കോട് :ഇന്നലെ പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചാത്തമംഗലം പെരുമണ്ണ മേഖലയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു.
ഇരു പഞ്ചായത്തുകളിലെയും വിവിധ മേഖലകളിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
നേന്ത്രവാഴ കർഷകരെയാണ് കാറ്റ് ഏറ്റവും കൂടുതൽബാധിച്ചത്.
ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ, ഇഷ്ടിക ബസാർ ,വിരിപ്പിൽ,
കോട്ടോയിൽ താഴം, സങ്കേതം എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതലും ഉണ്ടായത്. വിഷു വിപണി പ്രതീക്ഷിച്ച് ചെയ്ത നേന്ത്രവാഴ കൃഷിയാണ് ഒടിഞ്ഞു വീണത്. ഇതോടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

