Kerala kerala

മോദിയുടെ റോഡ് ഷോയില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാമിനെ ഒഴിവാക്കി

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ പ്രധാന പരിപാടിയായ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഒഴിവാക്കി. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെയാണ് ഒഴിവാക്കിയത്.

മോദിയുടെ റോഡ് ഷോയില്‍ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ് വന്നത്. എന്നാല്‍, പാലക്കാട് സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പൊന്നാനി അഡ്വ. നിവേദിത സുബ്രഹ്‌മണ്യനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സ്വീകരണം ഏറ്റുവാങ്ങി. അതേസമയം, വാഹനത്തില്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് മോദിക്കൊപ്പം വാഹനത്തില്‍ കയറാതിരുന്നതെന്ന് ഡോ. അബ്ദുല്‍ സലാം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോള്‍ വാഹനം നിറഞ്ഞുപോയി. പ്രധാനമന്ത്രിയെ നേരില്‍കണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കനത്ത സുരക്ഷ വലയത്തില്‍ പാലക്കാട് നഗരത്തിലെ അഞ്ച് വിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയായിരുന്നു മോദിയുടെ റോഡ് ഷോ നടന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!