ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം. മൂന്നാര്‍ ഡി.എഫ്.ഒ.ക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും. ആനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.
തുടര്‍ച്ചയായി ജനവാസമേഖലയിലേക്കിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം വരുന്നത്. ആന കടകളും വാഹനങ്ങളും തകര്‍ക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

