International

ഇക്വഡോറില്‍ നാശം വിതച്ച് ഭൂകമ്പം; 14 പേര്‍ കൊല്ലപ്പെട്ടു

ക്വിറ്റോ: ഇക്വഡോറിലെയും വടക്കന്‍ പെറുവിലെയും തീരപ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീടുകള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. യു എസ്. ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗ്വായാസ് പ്രവിശ്യയിലെ ബലാവോ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.

പ്രാദേശിക സമയം രാത്രി 12 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വുല്ലെര്‍മോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!