കഴിഞ്ഞ ദിവസം നടന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച്നടന്ന ഐഎഫ്എഫ്കെ ഉദ്ഘാടന
ചടങ്ങിൽ പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവന എത്തിയിരുന്നു . തുടർന്ന് ഭാവനയുടെ വരവ് ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ. ഇപ്പോൾ നടി പാർവതി തിരുവോത്തും ഭാവനയുടെ വേദിയിലേക്ക് കടന്നു വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടായിരുന്നു പാർവതി വീഡിയോ പങ്കുവച്ചത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്.
റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, സംഗീത തുടങ്ങിയവരും വീഡിയോ പങ്കുവച്ചിരുന്നു. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.
കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടർന്ന ഭാവന കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.
ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പറഞ്ഞ് ഭാവന രംഗത്തെത്തിയിരുന്നു. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.