സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു. കുന്ദമംഗലം ഡിവിഷന് പരിധിയിലെ ഉപഭോക്താക്കള്‍ക്കായി മാര്‍ച്ച് 21 മുതല്‍ 23 വരെ കുന്ദമംഗലം ടെലിഫോണ്‍ എക്സേഞ്ചില്‍ വച്ചാണ് മേള നടക്കുന്നത്.
ബില്‍ കുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ ഇളവുകളോടെ പുനഃസ്ഥാപിക്കല്‍, റെവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കല്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമാണ്.
പരിധിയില്ലാത്ത കോളുകളും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുള്ള പുതിയ FTTH കണക്ഷനുകള്‍, പുതിയ പ്രീപെയ്ഡ് സിം കണക്ഷനുകള്‍ തുടങ്ങിയവക്ക് വമ്പിച്ച ഡിസ്കൗണ്ടുകള്‍ മേളയുടെ ഭാഗമായി ലഭ്യമാണ്. വേഗതയേറിയ നെറ്റ് സൗകര്യം ലഭിക്കുന്നതിനാവശ്യമായ ഫൈബര്‍ സാങ്കേതികവിദ്യകള്‍ ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മേള പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.
പഴയ ലാന്റ്ലൈന് നമ്പറുകളെ ടെലിഫോണ്‍ സൗകര്യത്തോടുകൂടി FTTH- ലേക്ക് മാറ്റിയെടുക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഫൈബര്‍ സാങ്കേതികവിദ്യയുടെ തികവോടെ പഴയ ടെലിഫോണ്‍ നമ്പറുകള്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം.
മാര്‍ച്ച് 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മണിമുതല്‍ വൈകീട്ട് 5.00 മണിവരെ ഉപഭോക്താക്കള്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.