പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കുന്നത്.
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. നിയാസ് ഭാരതിയാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടാണ് നിയാസ് ഭാരതി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതി തുറന്നു കാട്ടുന്നതിനാണ് താന്‍ മത്സരിക്കുന്നതെന്ന് നിയാസ് ഭാരതി പറഞ്ഞു.വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലാണ് നിയാസ് മണ്ഡലത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.