Kerala News

40 ലക്ഷം തൊഴിൽ അവസരങ്ങൾ;ക്ഷേമ പെൻഷൻ 2500 രൂപയാക്കും എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളാണുള്ളത്.

  • 40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും
  • ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി  2500 രൂപയായി വര്‍ധിപ്പിക്കും
  • വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും
  • കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും
  • അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
  • മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
  • സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും
  • 60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും
  • ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും
  • പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
  • റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
  • തീരദേശ വികനസത്തിന് 5000 കോടിയുടെ പാക്കേജ്
  • മുഴവന്‍ ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പുവരുത്തും
  • വിപുലമായ വയോജന സങ്കേതങ്ങള്‍ നിര്‍മിക്കും, വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന
  • ഉന്നത വിദ്യാഭ്യസ രംഗത്തെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും
  • അടുത്ത വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍
  • ഭാഷയേയും കലയേയും സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന
  • 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി
  • പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പദ്ധതികള്‍ 
  • കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കും
  • കേരള ബാങ്ക് വിപുലീകരിച്ച് എന്‍ ആര്‍ ഐ നിക്ഷേപം സ്വീകരിക്കുന്ന ബാങ്കാക്കി മാറ്റും
  • സോഷ്യല്‍ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തും
  • ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് നടപ്പിലാക്കും
  • സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രത്യേക റൂളുകള്‍ നല്‍കി നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും
  • കാര്‍ഷിക-മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍, വിദ്യാഭ്യാസ വായ്പ സമാശ്വാസ പ്രവര്‍ത്തനം എന്നിവ ആരംഭിക്കും
  • ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കും
  • പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കും
  • ഇന്ത്യക്ക് മാതൃകയാകുന്ന ബദല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കും
  • മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!