കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പോസിറ്റീവ് കേസുകളും 154 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ അതിരൂക്ഷ കൊവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 25, 833 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ഡൽഹിയിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഈ പശ്ചാത്തലത്തിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു .തിങ്കളാഴ്ച മുതൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ ആശുപത്രികളിലും കൊവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിൽ മൈക്രോ കണ്ടെയ്‌നർ സോണുകൾ ആരംഭിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകി.
പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്