Kerala

ഇനി വ്രതാനുഷ്ഠാനങ്ങളുടെ നാളുകൾ; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്

നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം.മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമർപ്പണത്തിന്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാരപാനിയങ്ങൾ ഉപേക്ഷിച്ചുളള വ്രതാനുഷ്ടാനം, രാത്രി വൈകിവരെയുളള പ്രാർത്ഥനയും ഖുർആൻ പാരായണവും തിന്മകളിൽ നിന്ന് വിട്ടുനിൽക്കാത്തവന്റെ നോമ്പ് വെറും വിശപ്പ് മാത്രമായിരിക്കുമെന്നാണ് പ്രവാചകവചനം.

പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. അടുത്ത ഒരു വർഷത്തേക്കുളള ഊർജം സംഭരിക്കാനുളള കാലം കൂടിയാണ് വിശ്വാസികൾക്ക് ഈയൊരു മാസം.പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!