Trending

ആലപ്പുഴയിൽ ജ്വല്ലറി ഉടമയുടെ മരണം : പോലീസ് പീഡനം മൂലമെന്ന് മകൻ

മുഹമ്മയിൽ മോഷണമുതൽ കണ്ടെടുക്കാൻ പൊലിസ് എത്തിയപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ച സംഭവത്തിൽ പോലീസിനെതിരെ മകൻ .കടുത്തുരുത്തി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്. രാധാകൃഷ്ണന്‍റെ മരണം പൊലിസിന്‍റെ പീഡനത്തെ തുടർന്നാണെന്ന് മകൻ രതീഷ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വെച്ചും ജ്വല്ലറിയിൽ എത്തിച്ചപ്പോഴും പൊലിസ് അച്ഛനെ മർദിച്ച് അവശനാക്കിയെന്നും മകൻ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും കുടുംബം പരാതി നൽകി.കഴിഞ്ഞ ഏഴാം തീയതിയാണ് മണ്ണഞ്ചേരി സ്വദേശിയായ രാധാകൃഷ്ണൻ മരിക്കുന്നത്. കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത ഷെൽവരാജ് എന്ന കള്ളന്‍റെ മോഷണ മുതൽ വിറ്റത് രാധാകൃഷ്ണന്‍റെ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു. മോഷണ മുതൽ കണ്ടെത്താൻ എത്തിയപ്പോൾ ജ്വല്ലറിയിൽ ഉണ്ടായിരുന്ന വിഷദ്രാവകം രാധാകൃഷ്ണൻ കുടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ഏഴാം തീയതിയാണ് മണ്ണഞ്ചേരി സ്വദേശിയായ രാധാകൃഷ്ണൻ മരിക്കുന്നത്. കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത ഷെൽവരാജ് എന്ന കള്ളന്‍റെ മോഷണ മുതൽ വിറ്റത് രാധാകൃഷ്ണന്‍റെ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു. മോഷണ മുതൽ കണ്ടെത്താൻ എത്തിയപ്പോൾ ജ്വല്ലറിയിൽ ഉണ്ടായിരുന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ, രാധാകൃഷ്ണന്‍റെ മരണം പൊലിസ് പീഡനത്തെ തുടർന്നാണെന്ന ഗുരുതരമായ ആരോപണമാണ് മകൻ ഉയർത്തുന്നത്. ആറാം തീയതി രാത്രിയോടെ പിതാവിനെ കടുത്തുരുത്തി പൊലിസെത്തി കസ്റ്റഡിയിലെടുത്തെന്നും പൊലിസ് സ്റ്റേഷനിൽ വെച്ച്‌ കാണുമ്പോൾ പിതാവിന്‍റെ മുഖത്ത് അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും നിലത്തിട്ട് ചവിട്ടി അവശനാക്കിയെന്നും മകൻ രതീഷ് പറഞ്ഞു.അതേസമയം കള്ളനെ പിടിക്കാൻ സഹായിച്ചത് രാധകൃഷ്‌ണനാണെന്നും മർദനം ഉണ്ടായിട്ടില്ലെന്നുമാണ് കടുത്തുരുത്തി പൊലിസിന്‍റെ വിശദീകരണം. രതീഷ് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതലവിഷദ്രാവകം രാധാകൃഷ്ണൻ കുടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!