ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.