വരാപ്പുഴ പീഡനക്കേസിൽ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തളളിയ നിലയിൽ.ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിനോദ് കുമാറിന്റെ മൃതദേഹമാണ് തിങ്കളാഴ്ച റായ്ഗഡിലെ കിണറ്റിൽ കണ്ടെത്തിയത്. ഇയാൾ മഹാരാഷ്ട്രയിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കൊലപ്പെടുത്തി മൃതദേഹം കല്ലുകെട്ടി കിണറ്റിൽ താഴ്ത്തുകയായിരുന്നു.മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട വിനോദ് കുമാർ.വിനോദ് കുമാറിന്റെ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്തെ ആദിവാസി കോളനിയിലെ താമസക്കാരാണ് പ്രതികൾ.
2011ലാണ് വിനോദ് കുമാർ വരാപ്പുഴ പീഡനക്കേസിൽ പ്രതിയാകുന്നത്.
വരാപ്പുഴ പീഡന കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി

