National News

അപകീര്‍ത്തിക്കേസില്‍ അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്; 22ന് ഹാജരാകണം

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഫെബ്രുവരി 22ന് ഹാജരാകാനാണ് പ്രത്യേക കോടതി ഉത്തരവിട്ടത്.

2018ലാണ് കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് 11ന് നടന്ന റാലിക്കിടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അമിത് ഷാ നടത്തി എന്നതാണ് പരാതിയില്‍ പറയുന്നത്. താന്‍ അഴിമതിക്കാരനാണ് എന്ന് റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് അഭിഷേക് ബാനര്‍ജി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.

അമിത് ഷായുടെ മറ്റൊരു പരാമര്‍ശവും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് പരാതിയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ബംഗാളിലെ ഗ്രാമീണ ജനതയ്ക്കായി നല്‍കിയ പണം അനന്തരവന് സമ്മാനമായി നല്‍കി എന്ന അമിത് ഷായുടെ പരാമര്‍ശമാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയാണ് ഇത് കാണിക്കുന്നതെന്നും അമിത് ഷാ അന്ന് പറഞ്ഞിരുന്നു.

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!