കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ പഴയ RTO ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി എല്ലാ വിധ സൗകര്യങ്ങളോടും കൂടി രണ്ട് നിലയിലായി 49 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിക്കുന്ന കൊടുവള്ളി സബ് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. അഡ്വ പി ടി എ റഹീം എം എല്‍ എ മുഖ്യാഥിതിയായിരുന്നു.
2019 20 വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 49 ലക്ഷം രൂപ അനുബന്ധിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്ന മൂന്നാമത്തെ സി.എച്ച്.സി സബ് സെന്റെര്‍ ആണിത് കൂടാതെ കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറിന്റെ 3 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചിരുന്നു.
നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ പി കെ സുബൈര്‍, കളത്തിങ്ങല്‍ ജമീല, ഒ പി റഷീദ്, ഇ സി മുഹമ്മദ്…പി ടി എ ലത്തീഫ്.,ഒ പി റസാക്., കെ കെ ഹംസ, പി ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, സി പി റസാഖ്, പി ടി അസൈന്‍ കുട്ടി, വേളാട്ട് മുഹമ്മദ്, അഡ്വ പി അബ്ദുറഹ്‌മാന്‍ , എ പി സിദ്ധീഖ്..കാരാട്ട് ശംസു.. അസീസ് കരിമ്പനക്കല്‍..പി കെ ഹനീഫ.. സി പി റഫീഖ്,കാരാട്ട് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ റിന്‍സി ആന്റണി സ്വാഗതവും JPHN ഇ ടി സുലൈഖ നന്ദിയും പറഞ്ഞു.