ഏറ്റവും തീവ്രമായ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയാണെന്നെന്ന തന്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വഭാവികമാണ്. ഇതു വച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. ആര്‍എസ്എസ് വിരുദ്ധ പ്രസംഗമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിര്‍ക്കണം. ഒരു വര്‍ഗീയതയ്ക്കു മറ്റൊരു വര്‍ഗീയത കൊണ്ടു പരിഹാരം കാണാന്‍ കഴിയുമോ ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ അക്രമപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കലാകുമെന്നുമാണ് കഴിഞ്ഞ ദിവസം എ.വിജയരാഘവന്‍ കോഴിക്കോട്ട് പറഞ്ഞത്.
എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയ്ക്കു കീഴില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തി രണ്ടാം തരം പൗരന്‍മാരാക്കുന്നതിനെതിരെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

