
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച കമ്മലാട്ട്താഴം റോഡിന്‍റേയും പ്രവൃത്തി ആരംഭിച്ച കുറ്റിപ്പാടം കരൂഞ്ഞിയില്‍ റോഡിന്‍റേയും ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് കമ്മലാട്ട്താഴം റോഡിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വികലാംഗരായ രണ്ട്കുട്ടികളുടെ യാത്രാ ദുരിതം ശ്രദ്ധിയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എം.എല്‍.എ തന്‍റെ
ഫണ്ടില്‍ നിന്ന് റോഡ് നവീകരണത്തിന് തുക ലഭ്യമാക്കിയത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് പ്രവൃത്തി ആരംഭിക്കുന്ന കുറ്റിപ്പാടം കരൂഞ്ഞിയില്‍ റോഡിന് അനുവദിച്ചത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു ശിവദാസ്, കെ.പി
അനീഷ് കുമാര്‍, സി രാജന്‍, എം.ടി മാമുക്കോയ, പാലാട്ട് രാജന്‍, ടി.കെ അഹമ്മദ്കോയ, എം വേണു, ടി.പി അശോകന്‍ സംസാരിച്ചു.

