സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 34,400 രൂപയാണ് വില. ഒരു ഗ്രാമിന് 4,300 രൂപയാണ് വില. ഇന്നലെ സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞിരുന്നു. പവന് 34,720 രൂപയായിരുന്നു വില. മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ വില പവന് 1,000 രൂപ കുറഞ്ഞിരുന്നു. ഈ മാസം ഇതുവരെ പവന് 2, 400 രൂപ കുറഞ്ഞു.
രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞു നില്‍ക്കുന്നതാണ് സ്വര്‍ണ വില കുറയാന്‍ കാരണം. ഡോളര്‍ കരുത്താര്‍ജിയ്ക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭം എടുക്കുന്നതും വില ഇടിവിലേക്ക് നയിക്കുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി സ്വര്‍ണ വില കുറയാന്‍ കാരണമായിരുന്നു.
ജനുവരി 16 മുതല്‍ 18 വരെയുള്ള തിയതികളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വില. പവന് 36,400 രൂപയായി ആണ് വില കുറഞ്ഞത്. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ജനുവരി 5,6 തിയതികളിലാണ് സ്വര്‍ണ വില ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില.

