National

ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം; കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

രാജ്യത്ത് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു.
കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുന്നത്. തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു.
32 കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുത് എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആണ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മാധ്യമങ്ങള്‍ക്കും നിശ്ബദ സമയം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും കേന്ദ്രനിയമ മന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യം ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 126 ന്റെ ഭാഗമാക്കാനാണ് തീരുമാനം.

ഒന്നിലധികം വോട്ടര്‍കാര്‍ഡ് ഉള്ളവര്‍ രാജ്യത്ത് ഉണ്ടെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം കൂടിയാകും നടപടി. ആധാര്‍ കാര്‍ഡ് ഏതെങ്കിലും സാഹചര്യത്തില്‍ ലഭിക്കാത്തവര്‍ക്കും വിവരങ്ങളില്‍ വൈരുധ്യം ഉള്ളവര്‍ക്കും വോട്ടിംഗ് അവകാശം നഷ്ടമാകുന്നത് അടക്കമുള്ള നടപടികളാകും നേരിടേണ്ടിവരിക. ഇതിനായി ആധാര്‍ നിയമം ഭേദഗതി ചെയ്താകും കേന്ദ്രസര്‍ക്കാര്‍ നടപടി.
ആകെ 40 തെരഞ്ഞെടുപ്പ് പരിഷക്കരണ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് മുന്നില്‍ വച്ചത്. ഇവയ്ക്കെല്ലാം തത്വത്തില്‍ അംഗീകാരവും ലഭിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!