Kerala

മതിയായ വഴി സൗകര്യമില്ല, ആശുപത്രിയിലെത്താന്‍ പ്രയാസം; അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ച് സുരേഷ് ഗോപി

മതിയായ വഴി സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ പ്രയാസപ്പെടുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി മുൻ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്. ഊരുനിവാസികളുടെ യാത്ര ദുരിതം തിരിച്ചറിഞ്ഞാണ് താരത്തിന്റെ ഇടപെടൽ.

മാസങ്ങൾക്ക് മുൻപ് കടുകുമണ്ണ ഊരിലെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് സൗകര്യം ഒട്ടുമില്ലാത്ത അട്ടപ്പാടിയിലെ 8 ആദിവാസി ഊരിലേക്കുമായി രോഗികളെ എത്തിക്കാൻ സ്ട്രക്ച്ചറുകള്‍ നൽകിയത്. സുരേഷ് ഗോപിക്ക് വേണ്ടി സന്ദീപ് വാര്യർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സ്ട്രക്ച്ചറുകള്‍ കൈമാറി.

റോഡ് സൗകര്യമില്ലാത്തതിനാൽ രോഗികളെ പുതപ്പിലും മുളം തണ്ടിലുമെറ്റിയാണ് കിണറ്റുകര, മുളക്കര, കടുകുമണ്ണ, തൊടുക്കി തുടങ്ങി 8 ആദിവാസി ഊരുകളിലെ ആളുകൾ ഇപ്പോഴും ആശുപത്രിയിലെത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഊരുനിവാസികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്ട്രക്ച്ചറുകള്‍ നിർമ്മിച്ച് നൽകാൻ സുരേഷ് ഗോപി തീരുമാനിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!