ടെന്നിസ് താരമായ സാനിയ മിർസ വിരമിക്കാനൊരുങ്ങുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടിലെ തോല്‍വിക്ക് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത് തന്റെ കരിയറിലെ അവസാന സീസണാണ് എന്ന് സാനിയ പറഞ്ഞു.
സ്ലോവേനിയയുടെ ടമാറ സിഡാന്‍സെക്, കാജാ യുവാന്‍ ജോഡിയോടാണ്, സാനിയയും ഉക്രൈന്‍ താരമായ നാദിയ കിച്‌നോക് സഖ്യം പരാജയപ്പെട്ടത്. ‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം സാനിയ പറഞ്ഞു
വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ് സാനിയ . ഡബിള്‍സില്‍ മുന്‍ ഒന്നാം നമ്പര്‍ താരമാണ്.