സിപിഎം സംസ്ഥാനജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ മുരളീധരൻ എംപി.കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷനേതാക്കളെവിടെ എന്ന കോടിയേരിയുടെ
ന്യൂനപക്ഷവർഗീയപരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണെന്ന് മുരളീധരൻ പറഞ്ഞു. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോൺഗ്രസിന്‍റെ ചെലവിൽ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരൻ പരിഹസിക്കുന്നു.
‘ഞങ്ങള്‍ റിയാസിനെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലല്ലോ. ഞങ്ങള്‍ ആരെങ്കിലും റിയാസിനാണ് അധികാരമെന്ന് പറഞ്ഞിട്ടുണ്ടോ? അദ്ദേഹം ആവട്ടെ. നമുക്ക് അതില്‍ സന്തോഷമേ ഉള്ളൂ. അദ്ദേഹം ചെറുപ്പക്കാരനല്ലേ. അദ്ദേഹം ആകുന്നെങ്കില്‍ ആയിക്കോട്ടെ. പക്ഷെ അതില്‍ വര്‍ഗീയത പറയുന്നത് എന്തിനാണ് ? പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാലും ചരട് കയ്യിലിരിക്കേണ്ടേ. ഞാന്‍ കൂടുതല്‍ പറയുന്നില്ല’ – മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
കോടിയേരി കോൺഗ്രസിന്‍റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോൺഗ്രസ് മതേതരപാർട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കിൽ ഇന്ത്യയിൽ വേറെ എവിടെയും സിപിഎമ്മിന് കോൺഗ്രസുമായി സഖ്യമില്ലെന്ന് പറയാൻ ധൈര്യമുണ്ടോ കോടിയേരിക്ക്? എന്നും മുരളീധരൻ വെല്ലുവിളിച്ചു.