കട്ടാങ്ങലില്‍ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഘത്തിലെ ഒരാള്‍ കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍. കട്ടാങ്ങല്‍ പാലക്കുറ്റി അന്‍വറിന്റെ വീട്ടിലാണ് പുലര്‍ച്ചയോടെ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അന്‍വര്‍ അന്‍വറിന്റെ 60 വയസ്സോളം പ്രായമുള്ള ഉമ്മ, ഭാര്യ റൂസി, മക്കളായ മിനു, മെസ്‌വ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കെ എം സി ടി ആശുപത്രിയില്‍ ചികിത്സ നേടി.
അന്‍വറിന്റെ വീട്ടില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ ഒരുവനെ നാട്ടുകാര്‍ പിടികൂടി കുന്ദമംഗലം പൊലീസിന് കൈമാറി. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. നിലമ്പൂര്‍ സ്വദേശിയായ ഫാസില്‍ (29) ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ തന്ന ക്വട്ടേഷനാണ് എന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത് എന്നതാണ് ലഭിക്കുന്ന വിവരം.

