കെ സുധാകരന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായേക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഈയൊരു നീക്കം. നേരത്തെ തന്നെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം വ്യക്തമാക്കിയിരുന്നു. കെ സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ പിന്തുണയും കെ സുധാകരനുണ്ട്.
കെ സുധാകരന്റെ സാന്നിധ്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് ഹൈക്കമാന്‍ഡിനുള്ളത്. പാര്‍ട്ടിക്ക് സംഘടനാപരമായി ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കെ സുധാകരന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായേക്കുമെന്നാണ് സൂചന.