National

വിദ്വേഷ പരാമര്‍ശം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം

ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രിംകോടതി കൊളീജിയം. പദവി മനസ്സിലാക്കി സംസാരിക്കണമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം വ്യക്തമാക്കി. പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. അതേസമയം, ഇംപീച്ച് ചെയ്യാനുള്ള ശിപാര്‍ശ നല്‍കിയേക്കില്ലെന്നാണ് സൂചന.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതുപ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസ് പാലിക്കണം. വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കൊളീജിയം വ്യക്തമാക്കി. മുന്‍വിചാരം ഇല്ലാതെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ജസ്റ്റിസ് യാദവിനെ ശാസിച്ചത്.

വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഏകസിവില്‍കോഡ് നടപ്പിലാക്കുമെന്നും ജഡ്ജി പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ നിരവധി സംഘടനകള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും രാഷ്ട്രപതിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!