തിരുവനന്തപുരം: ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമെന്ന് പരാതി. മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തിയ യുവാക്കള്‍ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറെ അക്രമിച്ച ആര്യനാട് സ്വദേശി അഭിജിത്താണ് കസ്റ്റഡിയില്‍ ഉള്ളത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍ എത്തിയ മൂന്ന് യുവാക്കളില്‍ ഒരാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. ഒ.പി ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ഡോക്ടര്‍ ജോയ് പറഞ്ഞു. ചാകാന്‍ കിടക്കുമ്പോള്‍ ആണോ ഒ.പി ടിക്കറ്റ് എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.
മര്‍ദനത്തില്‍ ഡോക്ടറുടെ കാലിന് പരിക്കേറ്റു. പിന്നീട് ഒ.പി ഉപേക്ഷിച്ച ഡോക്ടര്‍ വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി.

