Kerala

തെക്യാവ് ജുമാ മസ്ജിദില്‍ മോഷണം; ഖത്തീബിന്റെ 45,000 രൂപയും വാച്ചും മോഷ്ടിച്ചു

തലശ്ശേരി: ഒ.വി. റോഡ് സംഗമം കവലയിലെ തെക്യാവ് ജുമാ മസ്ജിദില്‍ മോഷണം. പള്ളി ഖത്തീബ് മലപ്പുറം ചെമ്മാട് സ്വദേശി ഇ. സിദ്ദീഖ് സഖാഫിയുടെ 45,000 രൂപയും റാഡോ വാച്ചും അപഹരിച്ചു. പള്ളിയില്‍ ഖത്തീബ് താമസിക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറിയാണ് മോഷണം. മുറിയുടെ ഫൈബര്‍ വാതില്‍ തകര്‍ത്ത നിലയിലാണ്.

ഞായറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലുളള സമയത്താണ് മോഷണം നടന്നത്. സുബഹി നമസ്‌കാരത്തിന് ശേഷം ഖത്തീബ് പുറത്തേക്ക് പോയതായിരുന്നു. മസ്ജിദില്‍ മറ്റാരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. മുറിയില്‍ തൂക്കിയിട്ട ഖത്തീബിന്റെ വസ്ത്രത്തിന്‍ സൂക്ഷിച്ച പണവും വാച്ചുമാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ നിര്‍മാണത്തിനായി കുറിവെച്ച് കിട്ടിയ പണമാണ് മോഷണം പോയതെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. തലശ്ശേരിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് അടുത്തകാലത്തായി മോഷണം വര്‍ധിച്ചിട്ടുണ്ട്. പള്ളികമ്മിറ്റി പ്രസിഡന്റ് ടി.എം. സൈനുദ്ദീന്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!