കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി 39 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി.ഷാർജയിൽ നിന്നും നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി ഫൈസല്‍ (40) എന്നയാളാണ് അറസ്റ്റിലായത്.714 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് കാപ്സ്യൂളുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ബൈസല്‍ ശ്രമിച്ചത്.
ഇന്ന് പുലർച്ച 05 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് (AI 998) ഫൈസല്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.30 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ഫൈസല്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ലഗ്ഗേജും ദേഹവും വിശദമായി പരിശോധിച്ചപ്പോഴാണ് ഡ്രസ്സില്‍ ഒളിപ്പിച്ച നിലയില്‍ 232, 482 ഗ്രാം വീതം തൂക്കമുള്ള 2 കാപ്സ്യൂളുകള്‍ കാണ്ടെത്താന്‍ കഴിഞ്ഞത്. ഫൈസലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും