ഇന്ത്യയ്ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും അപക്വമായ പരാമര്‍ശം.‘‘പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാൽ അത് ഉപയോഗിക്കുന്നതിൽനിന്നു പിന്നാക്കം പോകില്ല’’ – പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവായ ഷാസിയ മാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ബിലാവലിന്റെ പരാമര്‍ശത്തിന് ഇന്ത്യ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. പാകിസ്താനെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വിശേഷിപ്പിച്ചത്. മേക്ക് ഇന്‍ പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.