പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പൊലീസ് സംഘം അപകടത്തിൽ പെട്ട് പൊലീസുകാരൻ മരിച്ചു.എസ് എപി ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്.ആലപ്പുഴ സ്വദേശിയാണ് ബാലു. വര്‍ക്കല സി.ഐ.യും മൂന്ന് പൊലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.വർക്കല ഇടവ പണയിൽക്കടവിൽ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു.ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സിഐയും പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ചെളിയിൽ തട്ടിയാണ് വള്ളം മറിഞ്ഞത് പ്രദേശവാസികൾ പറയുന്നു.