Kerala News

കെ റെയിൽ;തരൂരിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്;പക്ഷേ ഇരിക്കുന്നിടം കുഴിക്കാൻ സമ്മതിക്കില്ല: കെ.സുധാകരൻ

കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച ശശി തരൂരിന്റെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ പിന്നാലെ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ അത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കേവലം കോണ്ഗ്രസ് പാർട്ടിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ആളാണ് തരൂർ. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാൽ ഒരു പാർട്ടി പ്രവർത്തകനെന്ന പാർട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും തയ്യാറാവണം എന്നാണ് എനിക്ക് ഞങ്ങൾക്ക് അദ്ദേഹത്തോടുള്ള അഭ്യർത്ഥന. ശശി തരൂർ ലോകം കണ്ട നേതാവാണ് എന്നാൽ ഇരിക്കുന്നിടം കുഴിക്കാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിക്കില്ല – സുധാകരൻ പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ആഴത്തില്‍ പഠിച്ച ശേഷമാണ് നിലപാടെടുത്തത്. ആ തീരുമാനത്തില്‍ പിഴവില്ല എന്നാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിന് ഉണ്ടോ ഇല്ലയോ എന്നത് നോക്കാം. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പിന്മാറണമെന്നും വികസനത്തിന് വാശിയല്ല വേണ്ടതെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!