സംസ്ഥാനത്തെ ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയെന്നും . സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും അത് കൊണ്ട് തന്നെ ചൊവ്വാഴ്ച ബസ് സമരംഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി ആൻറണി രാജു. ബസ് ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നുംമന്ത്രി പറഞ്ഞു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു.
അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിൻ്റെ ഉത്തരവ് ഇറങ്ങിയാൽ ഉടൻ ശമ്പളവിതരണം തുടങ്ങുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.