വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ ഇന്നലെയുണ്ടായ തീപ്പിടിത്തത്തില്‍ ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷാണ് പിടിയിലായത്. വടകര ടൗണിൽ അലഞ്ഞു തിരിഞ്ഞ നടക്കുന്ന ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ആന്ധ്ര സ്വദേശി മറ്റൊരു കെട്ടിടത്തിലേക്ക് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപമുള്ള ശുചിമുറി നേരത്തെ ഇയാൾ തീയിട്ടിരുന്നു. സിസിടിവി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ടത് ഇയാളാണോ എന്നറിയാൻ വിശദമായ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തഹസീൽദാറുടെ മുറിയിൽ നിന്നാണ് തീപടർന്ന് തുടങ്ങിയതെന്നാണ് വിവരം.
ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അതല്ല കാരണമെന്ന് കണ്ടെത്തിയിരുന്നു.