Kerala News

പെരിയ ഇരട്ടക്കൊലപാതകം : എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Periya twin murders: HC slams Kerala police chargesheet, orders CBI probe |  The News Minute

പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതിയായ സുധീഷ് ന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൃത്യത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വരുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു.

പെരിയ കേസിൽ കേസ് ഫയലുകൾ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാ‍ഞ്ച് സിബിഐക്ക് കൈമാറിയത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.

ഇതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തിൽ അന്വേഷണത്തിനായി സിബിഐ സം​ഘം പെരിയയിലെത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സുകുമാരൻ നായരായിരുന്നു സംഘത്തലവൻ. കൊലപാതകം നടന്ന സ്ഥലം ഉൾപ്പെടെ സന്ദർശിച്ച സംഘം കൃത്യം പുനരാവിഷ്കരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!