Local News

ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം കുന്ദമംഗലത്ത് 11പേർക്ക് കോവിഡ്

Coronavirus Charts 🦠 on Twitter: "Updated projections: #Coronoavirus has  surged into the lead worldwide and it's expected to debut at #1 with 20-40k  total infections, #SpanishFlu at #2 with 1-3k total infections.…

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റിൽ ആണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനടക്കം 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 105 ആന്റിജൻ ടെസ്റ്റും 54 ആർസിപിസിആർ ടെസ്റ്റും ആണ് നടന്നത്.6 റീ ടെസ്റ്റ് അടക്കം മൊത്തം 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു പഞ്ചായത്തുകളിൽ 1കേസ് കുരുവട്ടൂർ പഞ്ചായത്തിലും 1 കേസ് ചാത്തമംഗലത്തും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പനിയും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയില്‍ ഇന്നലെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് സ്റ്റേഷനിൽ പരാതികൾ സ്വീകരിക്കുന്നതടക്കം കാര്യങ്ങളിൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
പൈമ്പാലശ്ശേരി, പെരുവഴിക്കടവ്, പെരിങ്ങളം ഭാഗങ്ങളിലായി തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതിനാല്‍ ആ പ്രദേശങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളില്‍ പങ്കെടുത്തവരും മറ്റ് ആവശ്യങ്ങള്‍ക്കായി കുന്ദമംഗലം പോലീസ് സ്‌റ്റേഷനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!