കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് നേതാക്കള്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ക്രൈസ്തവ നേതാക്കളെ കണ്ടത്. വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

