പാലക്കാട്: സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് എ.കെ ബാലന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതറിയാം. ഇത്തരം വര്‍ഗീയ കൂട്ട് കേരളം അംഗീകരിക്കണോ എന്നും ബാലന്‍ ചോദിച്ചു.
പാണക്കാട് തങ്ങളുടെ വീട്ടില്‍ പോയി വാര്യര്‍ പച്ച ലഡു കഴിച്ചു. വര്‍ഗീയ ശക്തികളോടും ഭീകര ശക്തികളോടും മുസ്ലിം ലീഗ് വിധേയപ്പെട്ടു പോവുന്നുണ്ട്.
ആര്‍എസ്എസുമായോ ഹിന്ദുത്വവുമായോ ബന്ധമില്ലെന്ന് സന്ദീപ് വാര്യര്‍ പറയണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരായ കെ.എം ഷാജിയുടെ പരാമര്‍ശത്തിലും ബാലന്‍ പ്രതികരിച്ചു. ഷാജി രണ്ട് വോട്ടിന് മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുകയാണ്. ഈ വിഷയത്തില്‍ റിസര്‍ച്ച് ചെയ്ത ആളാണ് കെ.എം ഷാജി. മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചിട്ടില്ല. മുസ്ലിം ലിഗിന്റെ പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ രാഷ്ട്രിയ വിമര്‍ശനം മാത്രമായിരുന്നു അത് എന്നും ബാലന്‍ പറഞ്ഞു.