kerala Kerala

ചൊറി വന്നാല്‍ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരേണ്ട; പിണറായി വിജയന്റെ പ്രസ്താനവക്കെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി

നാദാപുരം: സാദിഖലി തങ്ങള്‍ക്ക് എതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൊറി വന്നാല്‍ മാന്താന്‍ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണതയാണെന്നും ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ആര്‍ക്കും വേണ്ടയെന്ന ഷാജി തുറന്നടിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് കുടുംബത്തിന് ആയതിനാല്‍ തിരിച്ച് പറയുന്നതില്‍ പരിമിതികളുണ്ടാകും. എന്നാല്‍ പരിമിതികള്‍ ദൗര്‍ബല്യമായി കണ്ട് ഇങ്ങോട്ട് കയറാന്‍ വന്നാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി അനുയായിയെ പോലെ എന്നല്ലെ പറഞ്ഞത്, എന്നാല്‍ സംഘി ഓഫീസില്‍ ചൊറിക്കുത്തി കുരുക്കുന്ന പിണറായി വിജയന്‍ പോലെ അല്ല, സംഘിയാണെന്നും ഷാജി ആക്ഷേപിച്ചു. പിണറായി വിജയന്‍ മനുഷ്യരോട് മര്യാദക്ക് പെരുമാറാനെങ്കിലും പഠിക്കൂവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി ഞായറാഴ്ച പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!