Kerala

നവകേരളസദസ്സ് കഴിഞ്ഞാൽ മ്യൂസിയത്തിൽ കയറാൻ പോകുന്നത് കമ്യൂണിസ്റ്റ്‌ പാർട്ടി: വി മുരളീധരൻ

തിരുവനന്തപുരം: നവകേരളസദസ്സിനെ ,നാടുവാഴി സദസ്സെന്ന്‌ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ്‌ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞാൽ ബസല്ല, കമ്യൂണിസ്റ്റ്‌ പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.1,600 രൂപ പെൻഷൻ കൊടുക്കാനില്ല എന്ന് പറയുന്നവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചെലവഴിക്കുന്നത്‌. കർഷകരേയും ക്ഷേമപെൻഷൻ കിട്ടാത്തവരേയുമെല്ലാം വെല്ലുവിളിക്കുകയാണ് പിണറായി വിജയൻ. ബസിനകത്ത് എന്തെല്ലാം ആഡംബരമുണ്ടെന്നതും ജനത്തിന് അറിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ഈ കാട്ടിക്കൂട്ടൽ ജനം വിലയിരുത്തുമെന്നും മുരളീധരൻ പറഞ്ഞു.ജനസമ്പർക്കം എന്നപേരിൽ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുൻപ് നടത്തിയ പി.ആർ. എക്‌സർസൈസ് കൊണ്ട് എന്ത് ഗുണമുണ്ടായെന്നു സർക്കാർ പറയട്ടെ എന്നും മുരളീധരൻ ആവശ്യപ്പെട്ടു. സ്റ്റാഫിനെ കൂട്ടി ഊരി ചുറ്റുന്ന നാടുവാഴിയാത്ര ചരിത്രത്തിൽ എങ്ങനെ രേഖപ്പെടുത്തുമെന്ന് എൽ.ഡി.എഫ്. സർക്കാർ ചിന്തിക്കട്ടെ എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!