Kerala

മൂന്ന് വയസുകാരൻ കാനയിൽ വീണ സംഭവം; കൊച്ചിയിലെ തുറന്ന ഓടകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടി ഓടയിൽ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഓടകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കൊച്ചി കോർപറേഷനോട് കോടതി ഉത്തരവിട്ടു. കുഞ്ഞ് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ്. പൊതുജനത്തിന് സുരക്ഷിതമായി നടക്കാൻ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

ഓടകൾ മൂടുന്നത് സംബന്ധിച്ചും സംരക്ഷണ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കളക്ടർ മേൽനോട്ടം വഹിക്കണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം ഓടകൾ സ്ലാബിട്ട് മൂടണം. അല്ലാത്ത വലിയ ഓടകൾക്ക് ഉയർന്ന നിലവാരത്തിലുള്ള സംരക്ഷണ വേലി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. പേരിനുവേണ്ടിയാകരുത് ഇത്തരം നടപടികൾ എന്നും കോടതി മുന്നറിയിപ്പ് നൽകി. കുട്ടി കാനയിൽ വീണതിൽ ഖേദം പ്രകടിപ്പിച്ച കോർപറേഷൻ സെക്രട്ടറി, കോടതി നൽകിയ സമയത്തിനുള്ളിൽ സ്ലാബിടൽ പൂർത്തിയാക്കുമെന്നും പറഞ്ഞു.

അതേസമയം കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മാതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇങ്ങനെ ഒരപകടം ആർക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. കൊച്ചി പനമ്പിള്ളി നഗറിറിലെ കാനയിലാണ് മൂന്നു വയസുകാരൻ വീണത്. കുട്ടി അഴുക്കുവെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയിരുന്നു. അമ്മ കാലുകൊണ്ട് തടഞ്ഞുനിർത്തിയത് കാരണമാണ് കുഞ്ഞ് ഒഴുകിപ്പോകാതിരുന്നത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.

മെട്രോയിൽ ഇറങ്ങി അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുവരികയായിരുന്നു കുട്ടി. ഇതിനിടയിലാണ് കാൽ തെറ്റി കാനയിലേക്ക് വീണത്. കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു വേണ്ട നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!