കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 21 ന് ആരംഭിക്കും. നിയാസ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് കുന്ദമംഗലത്ത് വിളംബര ജാഥ നടത്തി തുടർന്ന് ഷൂട്ട് ഔട്ട് മത്സരവും നടത്തും. എല്ലാവരുടെയും സന്നദ്ധ സഹകരണവും പങ്കാളിത്തവും പ്രദേശവാസികളിൽ നിന്നും പരിപാടിക്ക് ഉണ്ടാവണമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ആവശ്യപ്പെട്ടു.