Kerala News

നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവൻ ഡിങ്കുവിനെ സാഹസികമായി കീഴടക്കി പോലീസ്

കട്ടാങ്ങലിൽ പൊലീസിന് നേരെ ക്വാട്ടേഷൻ സംഘത്തലവന്റെ ആക്രമണം.കള്ളൻതോട് വെച്ച് ഇന്ന് ഉച്ച 2 മണിയോടെ പെരിങ്ങൊളം സ്വദേശി മണ്ണാംപറമ്പത്ത് ഷിജു എന്ന ഡിങ്കുവാണ് പൊലീസിന് നേരെ ആക്രമണം നടത്തിയത്.അസിസ്റ്റന്റ് പോലീസ് കമീഷണർ കെ സുദർശനും സംഘവും ഇയാളെ പിടികൂടാനായി ചെന്നപ്പോഴാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ നിരവധി പോലീസുക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്‌. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ശേഷം ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.

മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ച ശേഷം ഇയാൾ ലോക്കപ്പിൽ നിന്നും തലയിടിച്ച് പൊട്ടിക്കുകയും നോക്കാനായി പുറത്തിറക്കിയപ്പോൾ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഓടിയ ഇയാൾ ഓടുന്ന കാറിന്റെ മുകളിലേക്ക് എടുത്ത് ചാടുകയും യാത്രക്കാരെ പരിഭ്രാന്തരാകുകയും ചെയ്തു.എരമംഗലത്തിനടുത്ത് നിന്നും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്ത്രീയുടെ 13 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും കവർന്ന കേസിലാണ് ഇയാളെ പിടികൂടാൻ പോലീസ് എത്തിയത്.കട്ടാങ്ങൽ വെച്ച് ഒരു കല്യാണ വീടിന്റെ പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടുന്നത്. ജോ മോൻ ,നിഥുൻ എന്നിവർ ഉൾപ്പെടയുള്ള സംഘത്തിനാണ് പരിക്കേറ്റത്. അസിസ്റ്റന്റ് കമ്മീഷണർക്കും നേരീയ പരിക്കുണ്ട്.ഇവരിപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കാപ്പ കേസുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ അടക്കം ഇയാൾ പ്രതിയാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!